2011 നവംബർ 3, വ്യാഴാഴ്‌ച

കഥ/ കരിങ്ങന്നൂര്‍ ശ്രീകുമാര്‍ /നനഞ്ഞ പട്ടി .

കഥ/ കരിങ്ങന്നൂര്‍ ശ്രീകുമാര്‍ 
നനഞ്ഞ പട്ടി .
ഓണത്തിന് നീ തന്ന ചോറ് .
നല്ല മഴയായിരുന്നു.
 നനഞ്ഞു തണുത്ത തിണ്ണയില്‍ സുഖം.
ഇരുട്ട്.
ഉപ്പേരി,പപ്പടം, അവിയല്‍,കാളന്‍, 
പച്ചടി,കിച്ചടി, പഴപ്പായസം ഒന്നുമില്ലാതെ കൂളനു വിളമ്പിയ ചോറ്.... 
നനഞ്ഞ പട്ടി .
 വെക്കം തിന്നിട്ടു പൊക്കോ. കതകടച്ചു ഗൃഹസ്ഥ.
പഴയ ജാരന്റെ മുഖമടഞ്ഞു.
  ഇരുട്ടത്ത്‌ ചോറ് മിനുങ്ങി.
നിര്‍ത്തില്ലാതെ  മഴപെയ്യുന്നത് കൊണ്ടാവാം കുടിവെള്ളം തന്നില്ല കൂത്തിച്ചി.







2011 ജൂലൈ 4, തിങ്കളാഴ്‌ച

മിനറല്‍ ജീവജലം തരുമോ..



കഥ / എസ്.ശ്രീകുമാര്‍ കരിങ്ങന്നൂര്‍
മിനറല്‍ ജീവജലം തരുമോ...
അഹിതേ...
അങ്ങനെയാണ് ഭംഗി.
വ്രണിതേ, പരാജിതേ, പതിതേ
കുത്തുന്ന നീറ്റത്തിനു മീതെ അങ്ങനെയങ്ങനെ
ചിലപ്പോഴൊക്കെ ഞാന്‍ ഉപ്പുമഴയായിചാറി നിന്നുപോവും.
വയറുവരെ കത്തി വരളുന്നുണ്ടെങ്കിലും,
നാവ്  താണുപോയെങ്കിലും....

ഇവിടെ ഞാനുണ്ട് .
പ്രണയ സ്ഥൈര്യത്തോടെ ..........
ഇത്തിരി മിനറല്‍ ജീവജലം തരുമോ...












2011 മേയ് 17, ചൊവ്വാഴ്ച

ഒറ്റാല്‍/എസ് ശ്രീകുമാര്‍കരിങ്ങന്നൂര്‍

കഥ/ എസ് ശ്രീകുമാര്‍കരിങ്ങന്നൂര്‍


                                          ഒറ്റാല്‍

ഒറ്റാല് വച്ച് മീനെ പിടിക്കണം. ഇടവപ്പാതി കൊള്ളണം. ഇടി കാഞ്ഞ് പച്ചമരങ്ങള്‍ ചിന്നിപ്പിളര്‍ന്നു കത്തുന്നത് കാണണം.
തളരരുത്.
മരണത്തിന്റെ ശീല പുതച്ചാകണം സുഖസുഷുപ്തി.
ഓര്‍മ്മകള്‍ നശിച്ചുപോകട്ടെ.
വയല്‍മടകളില്‍  ഒറ്റാലുകള്‍ വായ് പിളര്‍ത്തി. 
വരാലുകളുടെ ഉന്മേഷം.






2011 മേയ് 2, തിങ്കളാഴ്‌ച

പതിവ്രത./ എസ്.ശ്രീകുമാര്‍കരിങ്ങന്നൂര്‍

പതിവ്രത. / എസ്.ശ്രീകുമാര്‍
 നിന്റെ വാക്കുകള്‍... കൊലച്ചതിയുടെ ദയനീയത.
ഓര്‍മപ്പെടുത്തലുകളില്‍ ആലേഖനം ചെയ്തിരിക്കുന്ന നഖമുറിവുകള്‍...
നീ ദുര്‍ദശ്ശ.
ഇപ്പോള്‍ വെള്ളവിരിയുടെ ചുവന്ന പടര്‍പ്പിലേക്ക്  കാല്‍കുത്തി മലര്‍ന്നുകിടക്കുന്ന കാമാക്ഷി.
 പതിവ്രത.